സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (CTET) ഉത്തരസൂചിക പുറത്തിറക്കി. ഡിസംബര്‍ 14, 15 തീയതികളില്‍ നടന്ന CTET-ല്‍ പങ്കെടുത്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി അഞ്ച് വരെ മാത്രമേ ഇത് ഡൗണ്‍ലോഡ് ചെയ്യാനാകൂ. https://ctet.nic.in-ല്‍ നിന്നുള്ള ഒഎംആര്‍ ഉത്തരക്കടലാസ്/ റെസ്പോൺസ് ഷീറ്റും ഉത്തരസൂചികയും ഡൗണ്‍ലോഡ് ചെയ്യാനാകും.
CTET ആൻസർ കീ ഡൗണ്‍ലോഡ് ലിങ്ക് 2024
പരീക്ഷയുടെ ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റില്‍ ctet.nic.in-ല്‍ റിലീസ് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പരീക്ഷയുടെ ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാം.
Read Also: സംരംഭകരാകാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പാക്കി എം ജി സര്‍വകലാശാലാ ബജറ്റ്
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം
ഘട്ടം 1: സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ctet.nic.in സന്ദര്‍ശിക്കുക
ഘട്ടം 2: ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ ആൻസർ കീ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: റോള്‍ നമ്പറും ജനനത്തീയതിയും പോലുള്ള നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക
ഘട്ടം 4: CTET പേപ്പര്‍ 1 ഉത്തരസൂചികയും CTET പേപ്പര്‍ 2 ഉത്തരസൂചികയും ഡൗണ്‍ലോഡ് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here