സിബിഎസ്ഇ 10, 12 പരീക്ഷ ഫലത്തില്‍ ഇനി മാര്‍ക്ക് ശതമാനമില്ല; പുതിയ പരിഷ്‌കരണവുമായി ബോര്‍ഡ്

ഇനി മുതല്‍ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലത്തില്‍ വിദ്യാര്‍ഥികളുടെ ആകെ മാര്‍ക്കോ ശതമാനമോ കണക്കാക്കില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. ജോലിക്കോ ഉന്നത വിദ്യാഭ്യാസത്തിനോ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം ആവശ്യമെങ്കില്‍ അതാത് സ്ഥാപനങ്ങള്‍ കണക്കാക്കണമെന്ന് ബോര്‍ഡ് അറിയിച്ചു.

Also read:പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പി എ രാമചന്ദ്രൻ അന്തരിച്ചു

സിബിഎസ്ഇ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് കുട്ടികള്‍ക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാനാണ്. ഇനി മുതല്‍ ഒരു തരത്തിലുള്ള ഡിവിഷനോ ഡിസ്റ്റിങ്ഷനോ ബോര്‍ഡിന്റെ പരീക്ഷാ ഫലത്തില്‍ ഉണ്ടാവില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു. പരീക്ഷാ മാര്‍ക്ക് ബോര്‍ഡ് കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ല.

Also read:മുംബൈ സാഹിത്യോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും

വിദ്യാര്‍ഥി അഞ്ചിലേറെ വിഷയങ്ങള്‍ എഴുതിയിട്ടുണ്ടെങ്കില്‍ മികച്ച അഞ്ചെണ്ണം ഏതൊക്കെയെന്ന് ഉന്നത വിദ്യാഭ്യസത്തിനായി സമീപിക്കുന്ന സ്ഥാപനത്തിന് തീരുമാനിക്കാമെന്ന് ഭരദ്വാജ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News