സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഫലം ഇത്രയും നേരത്തെ പ്രഖ്യാപിക്കുന്നത്. ആകെ വിജയശതമാനം 87.33% ആണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.9% ആണ് വിജയശതമാനം.
16.60 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. പെൺകുട്ടികളിൽ 90.68 ശതമാനം പേർ മികച്ച വിജയം നേടി. ആൺകുട്ടികളെക്കാൾ 6.01 ശതമാനം കൂടുതലാണിത്. 84.67 ശതമാനം ആൺകുട്ടികൾ വിജയിച്ചു.
ട്രാൻസ്ജൻഡർ വിഭാഗത്തിൽ 60 ശതമാനമാണ് വിജയം. 2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15-ന് ആരംഭിക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.gov.in എന്നിവയിൽ ഫലം പരിശോധിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here