വിദ്യാർഥികളേ ഒരുക്കം തുടങ്ങിക്കോളൂ; സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

cbse-exam

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും. 10ാം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. 12ാം ക്ലാസ്സ് പരീക്ഷ ഏപ്രില്‍ നാലിനുമാണ് അവസാനിക്കുക. പരീക്ഷയുടെ പൂര്‍ണ വിവരങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ടൈം ടേബിള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ:
സ്‌റ്റെപ് 1: https://www.cbse.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
സ്‌റ്റെപ് 2: ഹോം പേജില്‍ ‘മെയിന്‍ വെബ്‌സൈറ്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്‌റ്റെപ് 3: തുടര്‍ന്ന് പുതിയ പേജ് തുറക്കും. തുടർന്ന് ‘Date Sheet for Class X and XII for Board Examinations – 2025 (7.65 MB) 20/11/2024New_img’ എന്നതിൽ ക്ലിക്ക് ചെയ്യുക
സ്‌റ്റെപ് 4: നിങ്ങളെ പിഡിഎഫ് ഫയലിലേക്ക് റീഡയറക്ട് ചെയ്യും
സ്‌റ്റെപ് 5: തുടര്‍ന്ന് സിബിഎസ്ഇ ബോര്‍ഡ് എക്‌സാം ഡേറ്റ് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുക

Read Also: ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദവിവരങ്ങൾ…

അതിനിടെ, യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) ഡിസംബറിൽ നടക്കുന്ന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചത്. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന സമയം ഡിസംബർ 10 വരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News