വാട്‌സ്ആപ്പ്‌ സ്വകാര്യതാനയത്തില്‍ വീഴ്ച്ച; മെറ്റയ്ക്ക് 213 കോടി പിഴ

meta

2021 ലെ വാട്‌സ്ആപ്പ്‌ സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ചൂണ്ടിക്കാട്ടി മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും മെറ്റക്ക് നിർദേശം നൽകി.

ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായി 2021 ൽ സ്വകാര്യതാനയം വാട്‌സ്ആപ്പ്‌ പുതുക്കിയിരുന്നു.ഈ നയം അം​ഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ്‌ സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് എതിർപ്പിനെ തുടർന്ന് വാട്‌സ്ആപ്പ്‌ താത്ക്കാലികമായി മരവിച്ചു. കോംപറ്റീഷന്‍ ആക്ടിന് വിരുദ്ധമാണ് വാട്‌സ്ആപ്പ്‌ നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.

also read: കോഡിങ് അത്ര എളുപ്പമല്ല; എഐക്ക് അങ്ങനെയൊന്നും മനുഷ്യരെ മറികടക്കാനാകില്ല: ​ഗൂ​ഗിൾ റിസർച്ച് ​ഹെഡ്
2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുത് എന്നും .പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കി വിശദീകരണം നൽകണം എന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News