പാലക്കാട് ഡിസിസിയിൽ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഡിസിസി ഇന്ന് പൊലീസിൽ പരാതി നൽകും.പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ ആയിരുന്നു പോസ്റ്റർ പതിച്ചത്.
also read: മൊബൈല്‍ ഫോൺ നമ്പർ പോർട്ടിങ്; പുതിയ മാനദണ്ഡം അവതരിപ്പിച്ച് ട്രായ്
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് തോൽവിയിൽ പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെയാണ് പോസ്റ്റർ ഉയർന്നത്.ആലത്തൂരിലെ തോൽവിയുടെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റ് ഏറ്റെടുക്കണമെന്നതാണ് പോസ്റ്ററിലെ വാക്കുകൾ. ഡിസിസി പ്രസിഡന്റ് രാജി വെക്കണമെന്നും പോസ്റ്ററിൽ ഉണ്ടായിരുന്നു.ഡിസിസി ഓഫീസിൻ്റെ ചുവരിലും, ആലത്തൂർ മണ്ഡലത്തിലെ വിവിധയിടങ്ങളിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
also read: ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here