സിസിടിവി ദൃശ്യങ്ങൾ ചോർന്നു; പ്രമുഖ യൂടൂബറുടെ നഗ്നദൃശ്യങ്ങളടക്കം പുറത്ത്

പ്രമുഖ യൂടൂബറുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അജ്ഞാതർ ഹാക്ക് ചെയ്‌തെന്ന് പരാതി. വീട്ടിലെ നഗ്നദൃശ്യങ്ങളടക്കമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് ചോർന്നത്. തന്റെയും കുടുംബത്തിന്റെയും സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നുവെന്നും 21 കാരനായ യൂടൂബർ പൊലീസിൽ പരാതി നൽകി. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Also Read: ഇവിടം സെയിഫാണ്‌; സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും

തന്റെ സിസിടിവിയിൽ നിന്ന് ചോർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാം, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയിന്മേൽ പൊലീസ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മുറിയിൽ നിന്ന് വസ്ത്രം മാറുന്നതടക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

Also Read: ലക്ഷദ്വീപില്‍ കേരള സിലബസ്‌ ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി.ശിവന്‍കുട്ടി

തന്നെയും വീടിനെയും കുറിച്ച് അറിയുന്ന ആരോ ആണ് ഇതിന് പിന്നിലെന്ന് യുവാവ് സംശയിക്കുന്നു. വീടിനെക്കുറിച്ചും തന്നെക്കുറിച്ചും നന്നായി അറിയുന്ന ആരോ ആണ് ഇതിനു പിന്നിലെന്നും യുവാവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News