ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ . വെടിനിർത്തൽ കരാർ നിലവിൽ വന്നു.ഇന്ത്യൻ സമയം 2 .45 ആണ് വെടിനിർത്തൽ വന്നത്. അവശേഷിക്കുന്ന 3 ബന്ദികളുടെ പേരുകൾ കൂടി ഹമാസ് കൈമാറി. ഇസ്രയേലിന് ഹമാസ് ഇന്ന് വിട്ടയക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചതായി ഇസ്രയേൽ ടിവി റിപ്പോർട്ട് ചെയ്തു. ഈ വിവരം ലഭിച്ചാൽ വെടിനിർത്തലിന് തയ്യാറാകാമെന്നാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇനിയുള്ള ഇസ്രയേലിൻ്റെ നീക്കമാണ് നിർണായകം.
അതേസമയം ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി രാജി വെച്ചു. ബെൻ ഗവീർ ആണ് രാജിവെച്ചത്. വെടി നിർത്തൽ കരാറിൽ പ്രതിഷേധിച്ചാണ് ബെൻ ഗവീർ രാജി വെച്ചത്. അതിനിടെ ഗാസയിൽ ഇസ്രയേൽ അൽപ്പം മുൻപ് വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടതായും 20 ലധികം പേർക്ക് പരുക്ക് പറ്റിയതായുമാണ് വിവരം.
also read: ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു; ഗാസയിൽ ഇന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നേക്കും
മുൻപ് അറിയിച്ചത് അനുസരിച്ചായിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വെടിനിർത്തൽ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് ഹമാസ് പുറത്ത് വിടാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഹമാസിനെതിരെയുള്ള ആക്രമണം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിക്കുകയായിരുന്നു. വെടിനിർത്തൽ നടപ്പാക്കേണ്ടതില്ലെന്ന് അദ്ദേഹം സൈന്യത്തിനും നിർദേശം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here