ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന് ഖത്തറിൽ നടക്കും. തിങ്കളാഴ്‌ച വെടിനിർത്തൽ–- ബന്ദി കൈമാറ്റ ചർച്ചകളിൽ മൊസാദ് തലവൻ ഡേവിഡ് ബാർണിയയും പങ്കെടുക്കും. ഹമാസ് നേതാക്കളും പങ്കെടുക്കും.
അതേസമയം ചർച്ചകൾ ഇന്ന് നടക്കാനിരിക്കെയാണ് മധ്യ ഗാസയിലെ ദേർ അൽ ബലായിൽ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 92 പേരെ ഇസ്രയേൽ കൊന്നു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31,645 ആയി.
ഞായറാഴ്‌ച തീരുമാനിച്ചിരുന്ന ഖത്തർ ചർച്ച ഇസ്രയേൽ യുദ്ധമന്ത്രിസഭയുടെ യോഗമുള്ളതിനാൽ ഒരു ദിവസത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു. അതേസമയം റാഫയിൽ കരയാക്രമണം നടത്താനുള്ള തീരുമാനത്തിൽനിന്ന് പിൻമാറില്ലെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here