ഗാസയിൽ വെടിനിർത്തൽ; ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ഗാസയിൽ വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടൻ ഉണ്ടായേക്കുമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇനിയും ബന്ദികളായി കഴിയുന്നവരുടെ മോചനം സംബന്ധിച്ച കാര്യങ്ങൾ ചർച്ചയിൽ വിഷയമാകും. ഇതിനായിട്ടാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഖത്തർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ALSO READ: ബുക്കിങ്ങിന് മുന്നിൽ ഹ്യൂണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

അതേസമയം ഗാസയിൽ ഇസ്രയേൽ ജനീവ കരാർ ലംഘിക്കുകയാണെന്നും മരുന്നും ഭക്ഷണവും എത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന അന്താരാഷ്ട്ര നിയമം ഇസ്രയേൽ ഗൗനിക്കുന്നില്ലെന്നും ഖത്തർ ആരോപിച്ചു.

ALSO READ: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News