ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്ന് ആരംഭിക്കും. നാലു ദിവസത്തെ കരാറിന്റെ ഭാഗമായി ആദ്യം പതിമൂന്നു ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും എന്നാണ് വിവരം. എന്നാല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗാസിയിലെ ഒരു ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബിട്ടു. അതേസമയം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയുടെ മേധാവി മുഹമ്മദ് അബു സലാമിയയെ തങ്ങള്‍ തടവിലാക്കിയതായി ഇസ്രേയല്‍ കഴിഞ്ഞദിവസം അറിയിച്ചു. ഹമാസ് കമാന്റ് കേന്ദ്രമായി ആശുപത്രി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. രോഗികളെയെല്ലാം ആശുപത്രിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് പറയുന്നു.
ALSO READ: സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
വരുന്നത് സങ്കീര്‍ണമായി ദിനങ്ങളാണ്. ഒന്നും നിശ്ചയിക്കാന്‍ കഴിയില്ല. കരാര്‍ നടക്കുമ്പോള്‍ തന്നെ മാറ്റങ്ങള്‍ വരാം. വടക്കന്‍ ഗാസയുടെ നിയന്ത്രണമാണ് ഈ നീണ്ടയുദ്ധത്തിന്റെ ആദ്യപടി. അതിനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നുമാണ് ഇസ്രയേല്‍ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞത്.
ALSO READ: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു ആക്രമണം; രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്
പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിക്കുന്ന കരാര്‍ പ്രകാരം വടക്ക് – തെക്ക് ഗാസകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതേസമയം ഗാസയ്ക്ക് നല്‍കി വന്നിരുന്ന സഹായങ്ങളെല്ലാം അതുപോലെ തുടരും. ആദ്യ സംഘം തടവുകാരെ പ്രാദേശിക സമയം 4 മണിക്കാണ് വിട്ടയയ്ക്കുക. വരുന്ന നാലു ദിവസത്തിനുള്ളില്‍ 50 തടവുകാരെ വിട്ടയ്ക്കാനാണ് തീരുമാനം. അതേസമയം ഇസ്രയേലി ജയിലില്‍ നിന്നും പലസ്തീനികളെയും മോചിപ്പിക്കും.
ALSO READ: “നല്ല സിനിമ, ഞെട്ടിച്ചുകളഞ്ഞു കാതൽ ” അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്
ഗാസയ്ക്ക് സഹായവുമായി 200 ട്രക്കുകളാണ് എത്തുകയെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഇന്ധനം ഉള്‍പ്പെടെയുണ്ടാകും. വെടിനിര്‍ത്തലിന് മുമ്പ് ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഇസ്രയേല്‍ ജെറ്റുകള്‍ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥിക്യാമ്പിന് സമീപം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘത്തെയും മറ്റു ചില ലക്ഷ്യങ്ങളെയും ആക്രമിച്ചിട്ടുണ്ട്. ഗാസ സിറ്റിയിലെ ഇന്റോനേഷ്യന്‍ ആശുപത്രി നിരന്തര ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. വെള്ളവും വെളിച്ചവുമില്ലാതെ കിടപ്പുരോഗികളെ ഉള്‍പ്പെടെ പരിപാലിക്കുകയാണ് ഇവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. ആശുപത്രികളില്‍ സാധാരണകാര്‍ അഭയം തേടുന്നതും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതുമെല്ലാം ആശങ്ക ഉയര്‍ത്തുകയാണ്.. കരാര്‍ കഴിഞ്ഞാലുടന്‍ യുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here