പ്രശസ്ത മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ; പ്രതിഷേധിച്ച് ഇറ്റലി, ഒന്നും മിണ്ടാതെ ഇറാൻ

CECELIA SALA

പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല ഇറാനിൽ അറസ്റ്റിലായി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെച്ചാണ് സാലയെ അറസ്റ്റ് ചെയ്തത്. ഇവരെ നിലവിൽ എവിൻ ജയിലിൽ സാലയെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയാണ് മാധ്യമപ്രവർക്കയെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ഡിസംബർ 16 ന് അറസ്റ്റിലായെങ്കിലും ഈ വാർത്ത പുറത്ത് വന്നത് ഇരുപത്തിയേഴാം തീയതിയാണ്.

ALSO READ; പക്ഷി ഇടിച്ചു, അടിയന്തര ലാൻഡിങിന് ശ്രമിച്ച വിമാനത്തിൻ്റെ ലാൻഡിങ് ഗിയർ പ്രവർത്തിച്ചില്ല; ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 29 പേർ മരിച്ചു

അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഇറാൻ രേഖപ്പെടുത്തിയിരിക്കുന്നത്. സാലയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആവശ്യപ്പെട്ടു.
സിസിലിയ സാലയെ ജയിലിൽ പോയി സന്ദർശിച്ചെന്നും അവർ ആരോഗ്യവതിയായിരിക്കുന്നുവെന്നും ഇറ്റാലിയൻ അംബാസിഡർ അറിയിച്ചു. ഇറാൻ സാലയെ നിയമ വിരുദ്ധമായാണ് തടവിലാക്കിയിരിക്കുന്നതെന്നും ഇതിൽ ശക്തമായ പ്രതിഷേധം അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൽ ഫ്ലോഗിയ എന്ന പത്രത്തിലും ചോറ മീഡിയ എന്ന പോഡ്കാസ്റ്റിലുമാണ് സിസിലിയ മാധ്യമപ്രവർത്തകയായി പ്രവർത്തിക്കുന്നത്.ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വീസയിൽ ഇറാനിലെത്തിയ സാല നിരവധി അഭിമുഖങ്ങൾ നടത്തുകയും മൂന്ന് എപ്പിസോഡുകളായി ഇത് പുറത്ത് വിടുകയും ചെയ്തിരുന്നു.

ഇറാനിലെ സാമൂഹികാവസ്ഥയും സത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമാണ് സിസിലിയ അവതരിപ്പിച്ച റിപ്പോർട്ടുകളുടെ ഉള്ളടക്കം. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വിഷയത്തിൽ ഇറ്റലി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും ഇറാൻ വിഷയത്തിൽ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here