‘അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഞാൻ വാരണം ആയിരം കാണും’, പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിട്ടും, പഴക്കമില്ലാത്ത സൂര്യയും ഗൗതം വാസുദേവും

ഒരു സിനിമ ഇറങ്ങി പത്തു വർഷങ്ങളിൽ അധികം കടന്നുപോയിട്ടും പഴക്കമോ മടുപ്പോ തോന്നാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെങ്കിൽ, അത് സൂര്യ ഗൗതം വാസുദേവ് മാജിക് തന്നെയാണ്. ‘അച്ഛനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഞാൻ വാരണം ആയിരം കാണും’ എന്നാണ് പലരും സിനിമയെ കുറിച്ച് ഇപ്പോഴും പറയുന്നത്. പ്രണയം, വിരഹം, സർവൈവൽ, ത്രില്ലർ, ഡ്രാമ തുടങ്ങിയ വിനോദത്തിലെ സകലമാന മേഖലകളെയും തൊട്ടുകൊണ്ടാണ് വാരണം ആയിരം എന്ന സിനിമ കടന്നുപോകുന്നത്. എല്ലാം കൊണ്ടും തികഞ്ഞ സിനിമകൾ സംഭവിക്കുന്നത് വിരളമാണ്. അത്തരത്തിൽ ഒന്നായിരുന്നു വാരണം ആയിരത്തിലൂടെ സംഭവിച്ചത്.

ALSO READ: വിപ്ലവ വീര്യം, സഖാക്കളുടെ പ്രിയ നേതാവ് എന്‍.ശങ്കരയ്യക്ക് വിട

സൂര്യയെ നായകനാക്കി ഗൗതം വാസുദേവ് സംവിധാനം ചെയ്ത് 2008 ലാണ് വാരണം ആയിരം പുറത്തിറങ്ങുന്നത്. സിനിമയ്ക്ക് മുൻപേ തന്നെ ഗാനങ്ങൾ എല്ലാം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും പ്രതീക്ഷകളെ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. പ്രണയ സിനിമകളുടെ മാത്രം സംവിധായകനായ ഗൗതം വാസുദേവ് ഞെട്ടിക്കുന്ന തരത്തിലാണ് വാരണം ആയിരത്തിന്റെ തിരക്കഥ മെനഞ്ഞെടുത്തത്. ഇരട്ട വേഷങ്ങളിൽ അതുവരെ കാണാത്ത സൂര്യയുടെ അഭിനയവും, ഹാരിസ് ജയരാജിന്റെ മികച്ച സംഗീതവും വാരണം ആയിരത്തിന്റെ മുഖമുദ്രയായി മാറി.

ALSO READ: അർധരാത്രിയിൽ ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് ഒരു ചെറുപ്പക്കാരൻ അലക്സ്; മരണത്തെ അതിജീവിച്ച് കഴിഞ്ഞത് അഞ്ച് മണിക്കൂർ

സമീറ റെഡ്ഡി, സിമ്രന്‍, ദിവ്യ സ്പന്ദന എന്നിവരും സൂര്യയ്‌ക്കൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രണ്ടു തലമുറകളുടെ പ്രണയത്തെ സിനിമയിൽ അവതരിപ്പിക്കുമ്പോഴും ആവർത്തനങ്ങൾ ഇല്ലാതെ തന്നെ സൂര്യ ഭംഗിയായി അത് കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലെ സൂര്യയുടെ അച്ഛൻ കഥാപാത്രം ഒരു മാതൃക കൂടിയായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. പ്രണയം നഷ്ടപ്പെട്ട് ലഹരിക്ക് അടിമയാകുന്ന മകനെ സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും, അവനെ മറ്റൊന്നിനും വിട്ടുകൊടുക്കാതെ സംരക്ഷിക്കാനും ശ്രമിക്കുന്ന അച്ഛൻ സിനിമയിലെ വളരെ ശക്തമായ ഒരു കഥാപാത്രമാണ്.

15 വർഷങ്ങൾ പിന്നിടുന്നു. എന്നിട്ടും ഹേറ്റേഴ്‌സ് ഇല്ലാതെ വാരണം ആയിരം ഇപ്പോഴും ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ചിത്രം തെലുങ്കിൽ റീ റിലീസ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News