കൂട്ടുകാര്‍ക്ക് പോലും അത് അയച്ചുകൊടുക്കരുത്, പണികിട്ടിയവരില്‍ സെലിബ്രിറ്റികളും

mobile

നമ്മള്‍ സ്വപ്‌നങ്ങളില്‍ പോലും കരതാത്ത തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നത്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പാണ് നടക്കുന്നത്. കയ്യില്‍ പണമില്ലെന്നും അബദ്ധത്തില്‍ അയച്ച ആറക്ക ഒടിപി പിന്‍ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്.

‘ഞാനൊരു പുതിയ മൊബൈല്‍ വാങ്ങി, അറിയാതെ നിന്റെ നമ്പറിലേക്ക് ഞാനൊരു കോഡ് അയച്ചു. അതൊന്ന് അയച്ചുതരുമോ?’ ഇങ്ങനെയാണ് സുഹൃത്തുക്കളില്‍ നിന്ന് ഇങ്ങനെയൊരു മേസേജ് വരുന്നത്.
സുഹൃത്തിന്റെ നമ്പറില്‍ നിന്നായതിനാല്‍ നിങ്ങള്‍ക്ക് സംശയം ഒന്നും തോന്നില്ല.

തുടര്‍ന്ന് നിങ്ങള്‍ ആറക്ക നമ്പര്‍ അയച്ചുകൊടുക്കും. പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. കാരണം നിങ്ങളുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരില്‍ നിങ്ങളുടെ വാട്സ്ആപ്പില്‍ എത്തുന്നവര്‍ തട്ടിപ്പുകാരായിരിക്കും.

ഫോണ്‍ മാറുമ്പോള്‍ വാട്സ്ആപ്പ് അയക്കുന്ന ആറക്ക നമ്പറിനെ മറയാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനോടകം ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഡിസംബര്‍ ആറിന് സന്തോഷ് ശിവന്‍ തന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

Also Read : ആറക്ക ഒടിപി ചോദിച്ചാൽ കൊടുക്കരുതേ! കേരളത്തിൽ വാട്ട്സ്ആപ്പ് വഴിയുള്ള തട്ടിപ്പ് വ്യപാകമാകുന്നു

തന്റെ നമ്പറില്‍ നിന്ന് ഒരു മെസേജ് വന്നാല്‍ മറുപടി നല്‍കരുതെന്നും അത് തട്ടിപ്പാണെന്നുമാണ് സന്തോഷ് ശിവന്‍ കുറിച്ചത്. കൂടാതെ ഓഗസ്റ്റില്‍ എന്‍സിപി എംപി സുപ്രിയ സൂളിന്റെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പരസ്യ ഗ്രൂപ്പായ ഡബ്ല്യൂപിപിയുടെ സിഇഒ മാര്‍ക്ക് റീഡ് അടുത്തിടെ ഡീപ് ഫേക്ക് സ്‌കാമിന് ഇരയായി. അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ആരംഭിക്കുകയും മൈക്രോസോഫ്റ്റ് ടീം മീറ്റിങ് നടത്തുകയുമായിരുന്നു.

കയ്യിലുള്ള പണം തീര്‍ന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കര്‍മാര്‍ സന്ദേശം അയക്കുന്നത്. അബദ്ധത്തില്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ആറക്ക പിന്‍ അയച്ചിട്ടുണ്ടെന്നും അത് ഫോര്‍വേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവര്‍ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തുന്നത്.

ഒടിപി നല്‍കിയാല്‍ ഉടന്‍ തന്നെ തട്ടിപ്പ് സംഘം നിങ്ങളുടെ ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും. ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞില്ല, സ്വകാര്യത വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഇങ്ങനെ ഭീഷണിയുടെ പണം തട്ടിയെടുക്കുകയാണിവര്‍. നിരവധി പേരാണ് ഈ ചതിക്കുഴിയില്‍ അകപ്പെടുന്നത്. ലക്ഷക്കണക്കിന് പണം ഈ തട്ടിപ്പിലൂടെ തട്ടിയെടുക്കാന്‍ തട്ടിപ്പ് സംഘത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുമായി സംഘം മുന്നോട്ട് പോകുന്നുണ്ട്.

അതിനാല്‍ നിങ്ങള്‍ക്കും ഇത്തരം മെസ്സേജ് വാട്ട്‌സ്ആപ്പില്‍ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാല്‍ നിങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇത്തരം അവ്യക്തമായ നമ്പറുകളില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് ഒരിയ്ക്കലും മറുപടി നല്‍കരുത്. മാത്രമല്ല അവ്യക്തമായ ലിങ്കുകള്‍ സന്ദേശത്തില്‍ ലഭിച്ചാല്‍ യാതൊരു കാരണവശാലും അതില്‍ ക്ലിക്ക് ചെയ്യരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News