സൗന്ദര്യം പോലെ സമ്പത്തും; സമ്പന്ന പട്ടികയിൽ ഇടം നേടിയ താരസുന്ദരികൾ

ബോളിവുഡിലെ സമ്പന്ന നായികയായി താര സുന്ദരി ഐശ്വര്യ റായി. പ്രമുഖ ദേശീയ എന്റര്‍ടെയ്‍ൻമെന്റ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐശ്വര്യ റായ്‍യുടെ ആസ്‍തി 828 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്‍ക്ക് പുറമേ മറ്റ് സംരഭങ്ങളിലും ഐശ്വര്യ റായിക്ക് നിക്ഷേപമുള്ളതാണ് അതി സമ്പന്നയാക്കി മാറ്റുന്നത്.

ALSO READ:ബോക്സ്‌ഓഫീസിൽ വാറിനില്ല; പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് വാക്സിൻ വാർ

പ്രിയങ്കാ ചോപ്രയാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. പ്രിയങ്ക ചോപ്രയുടെ ആസ്‍ത്രി 580 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടികയിലെ നടി ആലിയാ ഭട്ടിന്റെ സ്ഥാനം മൂന്നാമതാണ്.ആലിയ ഭട്ടിന് 557 കോടിയുടെ ആസ്‍തിയും നാലാം സ്ഥാനത്ത് കരീന കപൂറാണ്. കരീനയുടെ ആസ്‍തി 440 കോടി രൂപയാണ്. അഞ്ചാമതുള്ള ദീപികയുടെ ആസ്‍തി 314 കോടി രൂപയാണ്.

ALSO READ:ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ

അനുഷ്‍ക ശര്‍മയാണ് ആറാമത് ഇടം നേടിയത്. 255 കോടി രൂപയാണ് അനുഷ്‍കയുടെ സമ്പത്ത്. ഏഴാം സ്ഥാനത്തുള്ള മാധുരി ദീക്ഷിത്തിന് 248 കോടി രൂപയാണ് ആസ്തി. ഈ പട്ടികയിൽ കത്രീന കൈഫ് എട്ടാം സ്ഥാനത്ത് ആണ്.217 കോടി രൂപയാണ് കത്രീനയുടെ ആസ്തി. ഒമ്പതാം സ്ഥാനത്ത് ശ്രദ്ധ കപൂർ ആണ്. 212 കോടി രൂപയാണ് ആസ്‍തി. ജാക്വലിൻ ഫെര്‍ണാണ്ടസ് ആണ് പട്ടികയിൽ പത്താമത് ഇടം പിടിച്ച നടി. 101 കോടി രൂപയുടെ ആസ്‍തിയാണ് ജാക്വലിന് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News