സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്ട്രൈക്കേഴ്സ് ടീമിനെ കുഞ്ചാക്കോ ബോബന്‍ നയിക്കും

സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ കേരള ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ നായകൻ കുഞ്ചാക്കോ ബോബന്‍ ആണ്. ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഫെബ്രുവരി 23നാണ്. ടൂര്‍ണമെന്റിന്റെ ഭാഗമാവുക എട്ട് ടീമുകളാണ്.

തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് കേരള സ്ട്രൈക്കേഴ്സിനെ കൂടാത ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

ALSO READ: മമ്മൂക്കയ്ക്ക് പാരിതോഷികമായി കിട്ടിയ ‘ആ മുഷിഞ്ഞ രണ്ടു രൂപാ നോട്ട്’; പുത്തന്‍ കാറും വൃദ്ധനും ഗര്‍ഭിണിയും പഴയ ഓര്‍മകളും

കുഞ്ചാക്കോ ബോബന്‍ ക്യാപ്റ്റനായ ടീമിൽ ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍, നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍ തുടങ്ങിയവരാണുള്ളത്.

തെലുഗു വാരിയേഴ്സാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാംപ്യന്മാര്‍. തെലുഗു ടീം തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയതും. അവർ കിരീട നേട്ടം കൈവരിച്ചത് 2015, 2016, 2017, 2023 വര്‍ഷങ്ങളിലായിരുന്നു. അതുപോലെ തന്നെ 2013, 2014 വർഷങ്ങളിൽ കര്‍ണാടക ബുള്‍ഡോസേഴ്സും 2011, 2012 വർഷങ്ങളിൽ ചെന്നൈ റൈനോസും രണ്ട് കിരീടങ്ങളും 2019ൽ മുംബൈ ഹീറോസ് ഒരു കിരീടവും നേടിയിരുന്നു. 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സ് അപ്പായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News