‘ഭാരതം വെട്ടണം’, ‘സർക്കാർ അതുമതി’, സുഭീഷ് സുബി ചിത്രത്തിൻ്റെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ്

സുഭീഷ് സുബി നായകനാകുന്ന ഒരു ഭാരത് സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരിലെ ഭാരതം ഒഴിവാക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശം. ഈ പേര് മാറ്റിയില്ലെങ്കില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. സിനിമാ മേഖലയിലേക്കും പടർന്നുകൊണ്ടിരിക്കുന്ന കാവി ഭീകരതയാണ് ഈ തീരുമാനത്തിന് പിറകിലെന്നാണ് സംഭവത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്.

ALSO READ: ‘മലയാളി ഡാ’, തമിഴ്‌നാട്ടിൽ ധനുഷിനെയും ശിവകർത്തികേയനെയും പിന്നിലാക്കി മഞ്ഞുമ്മലെ പിള്ളേർ: ബോക്സോഫീസിന് റീത്ത്

മാര്‍ച്ച് എട്ടിനാണ് സുഭീഷ് സുബി നായകനാകുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ. സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ടി.വി രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്. നിസാം റാവുത്തറാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

ALSO READ: ‘പ്രമുഖ സംവിധായകൻ അപമാനിച്ച് ഇറക്കിവിട്ടു’, ദുരനുഭവം വെളിപ്പെടുത്തി നടൻ അനീഷ് മേനോൻ

അതേസമയം, കൊറോണ ജവാൻ എന്ന ചിത്രത്തിന്റെ പേരും ഇത്തരത്തിൽ തന്നെ മാറ്റാൻ സെൻസർ ബോർഡിന്റെ നിർദേശം ഉണ്ടായിരുന്നു. തുടർന്ന് കൊറോണ ധവാൻ എന്നാക്കി അണിയറപ്രവർത്തകർ ഇതിനെ മാറ്റുകയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്രത്തിലും കാവിനീതി നടപ്പിലാക്കാനാണ് സെൻസർ ബോർഡ് ശ്രമിക്കുന്നത് എന്ന തുടരെയുള്ള ഈ നടപടികളിൽ നിന്നും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News