‘അധികനേരം ഉമ്മവെക്കണ്ട’, രണ്‍ബീര്‍-രശ്മിക ചുംബനരംഗത്തിൻ്റെ നീളം കുറയ്ക്കണമെന്ന് സെൻസർ ബോർഡ്

വിവാദമായ ആനിമൽ സിനിമയിലെ രണ്‍ബീര്‍-രശ്മിക ചുംബനരംഗത്തിൻ്റെ നീളം കുറയ്ക്കണമെന്ന് സെൻസർ ബോർഡ്. ആനിമലിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഇതേത്തുടർന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അഞ്ച് പ്രധാന മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: മമ്മൂക്ക കരഞ്ഞാൽ തിയറ്ററാകെ കരയും, അങ്ങേയ്ക്കു മാത്രം സാധ്യമായ ധീരതയാണ് കാതൽ; വി എ ശ്രീകുമാർ

രണ്‍ബീര്‍, രശ്മിക എന്നിവര്‍ അഭിനയിച്ച ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്‍റെ സമയം കുറയ്ക്കുക എന്നതാണ് ആദ്യം വരുത്തേണ്ട മാറ്റമെന്നാണ് സെൻസർ ബോർഡ് പറഞ്ഞിരിക്കുന്നത്. ഓൺലൈനിൽ ചോർന്ന സർട്ടിഫിക്കറ്റ് വിവരങ്ങള്‍ പ്രകാരം ‘ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം’ എന്ന് വ്യക്തമാക്കുന്നു.

ALSO READ: മരണപ്പെട്ട പലസ്തീനികളുടെ അവയവങ്ങൾ ഇസ്രയേൽ എടുക്കുന്നു; ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ അമേരിക്കൻ മോഡലിനെതിരെ സൈബർ ആക്രമണം

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പാട്ടിലെ ഇരുവരുടെയും ഇന്റിമേറ്റ് രംഗങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സദാചാര അമ്മാവന്മാർ ചിത്രത്തിലെ പാട്ടിന് നേരെ വിവിധ തരത്തിലുള്ള മോശം അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ബോളിവുഡിൽ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് രൺബീറിന്റെ ആനിമൽ. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News