സെൻസറിങ് പൂർത്തിയായി എ ആർ എം ; ചിത്രം സെപ്തംബർ 12 ന് എത്തും

സെപ്റ്റംബർ 12 ന് റിലീസിനെത്തുന്ന ടോവിനോ ചിത്രം എ ആർ എമ്മിന് യു എ സർട്ടിഫിക്കറ്റ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ALSO READ : ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കാന്ത ഷൂട്ടിങ്ങാരംഭിച്ചു

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്‌. തമിഴ്, തെലുങ്ക് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News