സ്റ്റൈൽ മന്നന്റെ വേട്ടയ്യന്റെ സെൻസറിങ് പൂർത്തിയായി ; ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന വേട്ടയ്യന്റെ സെൻസറിങ് പൂർത്തിയായി. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുന്നത് . യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ജയ് ഭീമിന്റെ സംവിധായകനായ ടിജെ ജ്ഞാനവേൽ ചിത്രം സംവിധാനം ചെയ്യുന്നത്.

ALSO READ : ഖാലിദ് റഹ്‌മാന്റെ തല്ല് ഇനി തെക്കൻ വഴിയിൽ ; ‘ആലപ്പുഴ ജിംഖാന’, നസ്ലെൻ നായകനാകുന്ന ചിത്രത്തിന്റെ പേരിട്ടു

രണ്ട് മണിക്കൂർ നാല്പത്തിമൂന്ന് മിനിറ്റാണ് വേട്ടയ്യന്റെ ദൈർഘ്യം. അതിൽ ആദ്യ പകുതി ഒരു മണിക്കൂർ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ ഇരുപത്തിയൊന്ന് മിനിറ്റുമാണ്. രജനികാന്തിനെ കൂടാതെ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് വേട്ടയ്യനിലെ മറ്റു അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News