ആനകളുടെ സംസ്ഥാനാന്തര ഏകീകൃത കണക്കെടുപ്പ് 23 മുതല്‍: വനംവകപ്പ്

കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ആനകളുടെ സെന്‍സസ് നടത്തുന്നു. വന്യജീവി പ്രശ്‌നം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതിന് രൂപീകരിച്ച അന്തര്‍ സംസ്ഥാന co ordination കമ്മിറ്റി യുടെ തീരുമാനം പ്രകാരം ആണ് ഇത്. കേരളത്തിലെ കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈമാസം 23, 24, 25 തീയതികളില്‍ കണക്കെടുപ്പ് നടത്തും. തമിഴ്നാട്, കര്‍ണാടക, ആന്ഡ്രാപ്രദേശ് സംസ്ഥാനങ്ങളും ഇതേ ദിവസം തന്നെ അവരുടെ കാടുകളില്‍ ആനകളുടെ കണക്കെടുക്കും.

മൂന്ന് വ്യത്യസ്ഥ മാര്‍ഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുക. 23 ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് മെത്തേഡിലും 24 ന് പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് മെത്തേഡിലും 25 ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് മെത്തേഡിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക.

ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധമായ പരിശോധനകള്‍ക്ക് വിധേയമാക്കി ജൂണ്‍ 23 ന് കരട് റിപ്പോര്‍ട്ട് തയ്യാറാക്കും അന്തിമ റിപ്പോര്‍ട്ട് ജൂലൈ ഒന്‍പതിന് സമര്‍പ്പിക്കും. 2023 ലെ കണക്കെടുപ്പില്‍ (ബ്ലോക്ക് കൗണ്ട് ) 1920 ആനകള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 1382 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് 2023 ലെ കണക്കെടുപ്പില്‍ പങ്കാളികളായത്.

ഇക്കൊല്ലത്തെ കണക്കെടുപ്പിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കായി പാലക്കാട്, കോട്ടയം, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പരിശീലനം ആരംഭിച്ചതായിപ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി ജയപ്രസാദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News