വരന് 102 വയസ്, വധുവിന് 100 വയസ്, വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസം; ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികള്‍

world oldest newlyweds

ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികള്‍ ആരാണെന്ന് അറിയുമോ ? അവരുടെ പ്രായമെന്താണെന്ന് അറിയുമോ ? യുഎസില്‍ നിന്നുള്ള ബെര്‍ണി ലിറ്റ്മാനും മര്‍ജോറി ഫിറ്റര്‍മാനുമാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികള്‍.

ബെര്‍ണി ലിറ്റ്മാന് പ്രായം 100ഉം മര്‍ജോറി ഫിറ്റര്‍മാന് പ്രായം 102ഉം ആണ്. ‘ശതാബ്ദി ദമ്പതികള്‍’ എന്ന് അറിയപ്പെടുന്ന ഇരുവര്‍ക്കും കൂടി 202 വയസും 271 ദിവസവും പ്രായമായെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥിരീകരിച്ചു.

ഇരുവരും വിവാഹിതരായിട്ട് ഏഴ് മാസമേ ആയിട്ടുള്ളൂ. ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികള്‍ എന്ന ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡിന് ഉടമകളാണ് ഇരുവരും. 2024 മെയ് മാസത്തില്‍ ഇരുവരും ഔദ്യോഗികമായി വിവാഹം കഴിച്ചത്.

Also Read : അത്ഭുതകരമായ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി പുഷ്പ 2 ; രണ്ടാം ദിനം സ്വന്തമാക്കിയത് 400 കോടി

ഇരുവരുടെയും പങ്കാളികള്‍ മരിച്ചതിന് ശേഷമാണ് ഇവര്‍ വൃദ്ധസദനത്തിലേക്ക് എത്തിയത്. കൗമാര കാലത്ത് ഇരുവരും ഒരുമിച്ച് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. അങ്ങനെ പരസ്പരം പരിചയക്കാരായിരുന്നു ഇവര്‍.

പിന്നീട് മര്‍ജോരി അദ്ധ്യാപികയും ബെര്‍ണി എഞ്ചിനീയറുമായി. തുടര്‍ന്ന് വിവാഹിതരായ ഇരുവരും സ്വന്തം കുടുംബ ജീവിതവുമായി മുന്നോട്ട് പോയി. ബെര്‍ണി ലിറ്റ്മാനും മര്‍ജോറി ഫിറ്റര്‍മാനും തങ്ങളുടെ ആദ്യ പങ്കാളികളുമായി 60 വര്‍ഷത്തോളം ദമ്പത്യ ജീവിതം നയിച്ചു.

പങ്കാളികള്‍ മരിച്ചതോടെ ഇരുവരും വൃദ്ധസദനത്തിലെത്തി. വൃദ്ധസദനത്തില്‍ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. ഒമ്പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News