വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 തിങ്കളാഴ്‌ച്ച ഉച്ചക്ക്‌ മൂന്നു മണിക്ക്‌ എകെജി ഹാളില്‍ നടക്കുന്ന പരിപാടി സിപിഐഎം പോളിറ്റ്‌ ബ്യുറോ അംഗം പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്‌റ്റര്‍ അധ്യക്ഷനായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സുനില്‍.പി ഇളയിടം, ഡോ. കെ.എം ഷീബ, കെ.എന്‍ ഗണേഷ്‌, വി.കാര്‍ത്തികേയന്‍ നായര്‍, ടി.എം തോമസ്‌ ഐസക്‌, എന്നിവര്‍ സംസാരിക്കും.

മലയാളിയുടെ സാമൂഹ്യ ചരിത്രത്തിലെ അവിസ്‌മരണീയമായ അധ്യായമാണ്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ നടന്ന വൈക്കം സത്യാഗ്രഹ സമരം. പൊതുനിരത്തുകള്‍ ഉപയോഗിക്കുവാനോ വിദ്യാലയങ്ങളില്‍ ചേര്‍ന്ന്‌ പഠിക്കുവാനോ ഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശം ഇല്ലാതിരുന്ന ഒരു ഭൂതകാലം നമുക്ക്‌ ഉണ്ടായിരുന്നു. ഇന്ന്‌ നാം അനുഭവിക്കുന്ന പൗരാവകാശങ്ങള്‍ നീണ്ടകാലത്തെ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണെന്ന സത്യവും വൈക്കം സത്യാഗ്രഹ ശതാബ്ദി ഓര്‍മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News