ഇനി മലയാളത്തിൽ പഠിച്ചും ഡോക്ടറാകാം; പ്രാദേശിക ഭാഷകളിൽ എംബിബിഎസ്‌ പഠിക്കാനുള്ള അംഗീകാരം നൽകി കേന്ദ്രം

ഇനി മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കൽ കമ്മീഷനാണ് പുതിയ അധ്യയന വർഷം മുതൽ ഇതിനുള്ള അംഗീകാരം നൽകിയത്. ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും.

Also Read: കെപിസിസി പ്രസിഡന്റിന് പരാതി കൊടുത്തിട്ടില്ല എന്ന് പറയുന്നത് പച്ചക്കള്ളം: സിമി റോസ് ബെൽ

നേരത്തെ തന്നെ പ്രാദേശിക ഭാഷകളിലും എം ബി ബി എസ് പഠനം വേണമെന്ന ആവശ്യം ഉയർന്നിരുന്നു.. എന്നാൽ ഇതിനെതിരെ വിമർശനം ശക്തമാണ്. അതിനിടെ ആണ് മെഡിക്കൽ കമ്മീഷന്റെ പുതിയ ഉത്തരവ്. പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയംമാറ്റമെന്നാണ് വിശദീകരണം. ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം.

Also Read: മുംബൈയില്‍ കല്യാണ്‍ രൂപതയിലെ മലയാളി വൈദിക വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഇനിമുതല്‍ ഇംഗ്ലീഷിനു പുറമെ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പഠിക്കാനാകും. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവ് ് മെച്ചപ്പെട്ടുത്തുന്നതിന്റെ ഭാഗമായി അറ്റ്‌കോം എന്ന പുതിയ കോഴ്‌സും ഈ വര്‍ഷം മുതല്‍ എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍എംസി തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News