നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം. യു പി എസ് സി ചെയർമാൻ അധ്യക്ഷനായ സമിതി സംഭവത്തിൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും എന്‍ടിഎ ഡയറക്ടര്‍ സുബോധ് കുമാര്‍ സിംഗ് വ്യക്തമാക്കി.
Also read:മൂന്നാം മോദി സർക്കാർ; ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്
നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് വിശദികരണവുമായി കേന്ദ്രം രംഗത്തെത്തിയത്. പരീക്ഷ പേപ്പർ ചോർന്നിട്ടില്ലെന്നും ഒന്നാം റാങ്കുകാരുടെ എണ്ണം കൂടാൻ കാരണം ഗ്രേസ് മാർക്കാണെന്നുമായിരുന്നു എന്‍ടിഎ ഡയറക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ വിശദീകരണം. പരീക്ഷ പ്രക്രിയ സുതാര്യമാണെന്നയും എന്നാൽ വിവാദമുയർന്ന പശ്ചാത്തലത്തിൽ സംഭവം അന്വേഷിക്കാൻ നാലംഘ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
യു പി എസ് സി ചെയർമാൻ അധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.അതേസമയം പരീക്ഷ വീണ്ടും നടത്തണോ എന്നതിൽ സമതി തീരുമാനമെടുക്കുമെന്നും എൻ ടി എ ഡയറക്ടർ വ്യക്തമാക്കി. പരീക്ഷയില്‍ 67 വിദ്യാര്‍ത്ഥികള്‍ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിടുന്നത് അസാധാരണ സംഭവമാണെന്ന് ചൂണ്ടികാട്ടി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here