കേന്ദ്രത്തിന്റെ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കും; ശ്വാസം നിലയ്ക്കുന്നത് വരെ ആത്മവിശ്വാസം ഇല്ലാതാവില്ല: ഗുസ്തി താരങ്ങള്‍

ജീവനുള്ള സമയം വരെ ആത്മവിശ്വാസം ഇല്ലാതാകില്ലെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍. ദില്ലി പൊലീസ് ബ്രിജ് ഭൂഷണ് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും താരങ്ങള്‍ ആരോപിച്ചു. തങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്നവരെ പൊലീസ് പിടിച്ച് കൊണ്ട് പോകുന്നുവെന്നും താരങ്ങള്‍ കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നവര്‍ തീവ്രവാദികളല്ല. അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. സമാധാനപരമായ സമരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സമരത്തിന് വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ തേടിയില്ല. ജനങ്ങളുടെ പിന്തുണയാണ് തങ്ങള്‍ തേടിയത്. തങ്ങള്‍ക്ക് പറയാനുള്ളത് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ജനങ്ങളെ അറിയിക്കും എന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു.

ബ്രിജ് ഭൂഷണെതിരായ സമരം തുടരും.തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്നും മാധ്യമങ്ങളോട് താരങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. നീതിക്കായി ഹൈക്കോടതിയെ സമീപിക്കും. അതിന് ശേഷം ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News