അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്രം

Amit Shah

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്രം. വ്യാജ പ്രചാരണങ്ങൾക്ക് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസുമായി മുന്നോട്ടു പോകാനാണ് സർക്കാറിൻ്റെ നീക്കം. രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. സംഘർഷത്തിന് പിന്നിലെ സത്യം പുറത്തുവരുമെന്നതിനാലാണ് സിസിടിവി ദൃശ്യങ്ങളടക്കം തടഞ്ഞുവെക്കുന്നതെന്ന് പ്രതിപക്ഷം.

Also read: ‘ഐഎഫ്എഫ്കെയിൽ പങ്കെടുത്ത എല്ലാ ചലച്ചിത്രകാരൻമാർക്കും ആശംസകൾ നേരുന്നു’; മുഖ്യമന്ത്രി

ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനിടെ ഭരണ പ്രതിപക്ഷ എംപിമാർ ഏറ്റുമുട്ടിയ സംഘർഷത്തിൽ നിന്നും ഒഴിഞ്ഞു മാറാനാണ് കേന്ദ്രസർക്കാറിന്റെ ശ്രമം. ബിജെപിയുടെ വ്യാജ പ്രചാരണങ്ങൾക്ക് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം പാർലമെൻറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല. സംഘർഷത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ പുറത്തു വരാൻ പാർലമെന്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് എംപി പ്രമോദ് തിവാരി ആവശ്യപ്പെട്ടു.

Also read: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി

സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷ എംപിമാർ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇതുവരെയും ദില്ലി പോലീസ് തയ്യാറായിട്ടില്ല. അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് നേരെയുള്ള ബിജെപി എംപിയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. സത്യം മറച്ചു വെക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം തടയുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News