ബിആര്‍ അംബേദ്ക്കറേ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യം. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ദേശീയ സംസ്ഥാന തലത്തിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
സംഘപരിവാറിന്റെ ദളിത് പിന്നോക്ക വിരുദ്ധതക്കെതിരെ രാജ്യമെങ്ങും രോഷം പടര്‍ത്തിയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ബിജെപിക്ക് തന്നെ തിരിച്ചടിയായി. അതേസമയം അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ ഭരണ പ്രതിപക്ഷ എംപിമാര്‍ ഏറ്റുമുട്ടിയ സംഘര്‍ഷത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരാന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി ആവശ്യപ്പെട്ടു.
ALSO READ: “രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ലകാര്യം”: വി ഡി സതീശന്‍
സംഘര്‍ഷത്തിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ ബിജെപി എംപിമാര്‍ക്ക് എതിരെ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെയും ദില്ലി പോലീസ് തയ്യാറായിട്ടില്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഏകാധിപത്യം കൊണ്ടുവരാനാണ് ബിജെപി ശ്രമം നടത്തുന്നതെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. സത്യം മറച്ചു വെക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം തടയുമെന്ന് പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ – സംസ്ഥാന -ജില്ലാ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here