സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് സംസ്ഥാനത്തെ സാരമായി ബാധിക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര -സംസ്ഥാന ബന്ധത്തെ അത് ബാധിക്കുമെന്നും കേരളത്തിലെ സര്‍ക്കാര്‍ മാത്രമല്ല കേന്ദ്രത്തിന്റെ നിലപാടിനെതിരെ സമരം ചെയ്തതെന്നും മന്ത്രി പറഞ്ഞു. നല്‍കാനുള്ള പണം നല്‍കണമെങ്കില്‍ കേസ് പിന്‍വലിക്കണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട് എന്നാല്‍ ഭരണഘടനയെ അംഗീകരിക്കാത്ത നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഒരു കേസ് കൊടുത്തില്ലെങ്കിലും ലഭിക്കേണ്ടതിനെ കുറിച്ചാണ് സംസ്ഥാനം പറയുന്നത്, കേസുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന് താല്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ ;‘പോച്ചർ’ ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ എത്തും
ഒരു സംസ്ഥാനത്തിന് നേരെ മര്‍ക്കട മുഷ്ടി കാണിക്കുന്നു. സംസ്ഥാനത്തിന്റെ ഏറ്റവും ന്യായമായ അവകാശം പോലും ഹനിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.കോടതി ഇക്കാര്യങ്ങള്‍ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രം സംസ്ഥാനത്തെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here