ഗ്രാൻഡ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന് കേരളത്തിനോട് അവഗണനയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വായ്പ പരിധി വെട്ടികുറക്കുകയാണെന്നും എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഉപദ്രവിക്കാം എന്നതില്‍ കേന്ദ്രം ഗവേഷണം നടത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
“എല്ലാവരും വിഴിഞ്ഞതിന്റെ കാര്യത്തിൽ ഒന്നിക്കണം.കോൺഗ്രസും ലീഗും ഇതിൽ കേന്ദ്രത്തോടെഒപ്പം നിൽക്കുന്നത് ശരിയാണോ?ഇതിൽ ആഹ്ലാദ നൃത്തം ചവിട്ടുന്നത് ശരിയാണോ?ഇത് സംസ്ഥാനത്തെ ബാധിക്കുന്ന വിഷയം.അന്ധമായ ഇടതു വിരോധം കാരണമാണ് ഇങ്ങനെ ചെയ്യുന്നത്.അധികാരത്തിൽ വരാൻ ആണ് ഇതെല്ലാം ഇവർ ചെയ്യുന്നത്.ഈ വിഷയത്തെ ആത്മാർഥമായി കാണണംയു ഡി എഫ് നേതാക്കൾക്ക് ഈ കാര്യത്തിൽ പറയാൻ ഭയം ഉണ്ടെങ്കിൽ ഒറ്റക്ക് വാതിൽ അടച്ചെങ്കിലും ഒന്നുറുക്കെ പറയണം.ഇതിൽ ബിജെപി മിണ്ടാത്തത് മനസിലാക്കാം.”- അദ്ദേഹം പറഞ്ഞു.
ALSO READ; സമസ്തയിലെ തർക്കങ്ങൾ പരിഹരിയ്ക്കുന്നതിനായി തീരുമാനിച്ച സമവായ ചർച്ച അനിശ്ചിതത്വത്തിൽ
കെ സുധാകരനെതിരെയും മന്ത്രി ആഞ്ഞടിച്ചു.കെ സുധാകരൻ ഇടതു പക്ഷത്തെ തകർക്കും എന്ന് പറഞ്ഞു വെടി പൊട്ടിക്കുകയാണെന്ന് അദ്ദേഹം അരോപിച്ചു.സുധാകരന്റെ നിലപാട് കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണെന്നും ക്രമസമാധാനം തകർക്കാൻ ആണ് സുധാകരന്റെ ശ്രമമെന്നും മന്ത്രി അരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here