കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നത്; മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ബിജെപിയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് അറച്ചുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തലശ്ശേരിയില്‍ കോടിയേരി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തലശ്ശേരിയെ ചെങ്കടലാക്കിയ ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെയായിരുന്നു അനുസ്മരണ റാലി.

വലതുപക്ഷ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയങ്ങളുമായി കേരളം മുന്നോട്ട് പോകുമ്പോള്‍ പകപോക്കല്‍ നയമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ എല്ലാ തരത്തിലും വലിഞ്ഞു മുറുക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read: മഴ: ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ഏതൊരു സര്‍ക്കാറും പാവങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.കേരളം അതിദരിദ്രര്‍ക്ക് പരിഗണന നല്‍കുമ്പോള്‍ കേന്ദ്രത്തിന് പരിഹാസമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തെ യു ഡി എഫ് എംപിമാര്‍ ശബ്ദമുയര്‍ത്തുന്നില്ല.ബി ജെ പി യുമായി സമരസപ്പെട്ട് പോകണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസ്സിന് എന്തിനാണെന്നും മുഖമന്ത്രി ചോദിച്ചു.പാര്‍ട്ടിക്കെതിരായ കൂട്ടായ ആക്രമണത്തെ തേതൃപാടവം കൊണ്ട് പ്രതിരോധിച്ച നേതവായിരുന്നു കോടിയേരിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Also Read: വികസന വിഹായസ്സിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം; ഏഴ് മെഗാ പദ്ധതികൾ നാടിന് സമർപ്പിക്കും

തലശ്ശേരി നഗരത്തെ ചുവപ്പിച്ച് നടന്ന വളണ്ടിയര്‍ മാര്‍ച്ചിന് പിന്നാലെയായിരുന്നു ജനസാഗരം അണി നിരന്ന അനുസ്മരണ സമ്മേളനം.കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍,കെ കെ ശൈലജ ടീച്ചര്‍,ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാരായി രാജന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News