കേന്ദ്രത്തിന്റെ അവഗണന; കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുന്നു, ഇന്ത്യ കാണുന്നു: ബിനോയ് വിശ്വം എം പി

കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം നടത്തുന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ബിനോയ് വിശ്വം എം പി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളം ദില്ലിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:‘സംസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിനെതിരായ സമരം, ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം’: ജന്തർ മന്തറിൽ മുഖ്യമന്ത്രി സംസാരിക്കുന്നു

സമരത്തിനായി എല്ലാവരും ഒറ്റക്കെട്ടായി എത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം സമരമല്ലെന്നും, കേരളത്തോട് കേന്ദ്രം കാണിക്കുന്ന എല്ലാ മേഖലകളിലുമുള്ള അവഗണന നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദി ഗവണ്‍മെന്റ് അധികാരം കൈക്കലാക്കാനുള്ള ശ്രമത്തില്‍ സാധാരണ ജനങ്ങളെ കേള്‍ക്കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ALSO READ:ചോരാത്ത സമരവീര്യം; കേരളത്തിന്റെ പോരാട്ടവേദിയിൽ ഫറൂഖ് അബ്ദുള്ളയും

ഈ സമരത്തിലൂടെ കേരളത്തിന്റെ ശബ്ദം ലോകം കേള്‍ക്കുകയും ഇന്ത്യ കാണുകയുമാണ്. പുത്തന്‍ കേരളത്തിന്റെ സൃഷ്ടിയിലൂടെ ഇന്ത്യ മുമ്പോട്ട് പോകും- ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തര്‍ മന്തര്‍. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് ഇന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News