ഓൺലൈനിലൂടെ സബ്‌സിഡി നിരക്കിൽ തക്കാളി , ഒഎൻഡിസി യുമായി കേന്ദ്രം ചർച്ച നടത്തി

തക്കാളി ഓൺലൈനായി വിൽപ്പന നടത്താൻ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. സബ്‌സിഡിയുള്ള തക്കാളിയാണ് ഇത്തരത്തിൽ വിൽപ്പന നടത്താൻ ഉദ്ദേശിക്കുന്നത. തക്കാളി വില വർധനയുടെ ഭാഗമായി 70 രൂപ സബ്‌സിഡി നിരക്കിലാണ് കേന്ദ്ര സർക്കാർ തക്കാളി നൽകിയിരുന്നത്.

also read :40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്രാ ഇളവ്: മന്ത്രി ആന്‍റണി രാജു

സർക്കാരിന്റെ കാർഷിക വിപണന ഏജൻസികളായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് സബ്‌സിഡി നിരക്കിൽ തക്കാളി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടു നാഫെഡും എൻസിസിഎഫും ഒഎൻഡിസിയുമായി ചർച്ച നടത്തിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്ത് തക്കാളി വില 250 രൂപ കടന്നിരുന്നു.എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. പിന്നീട് 70 രൂപ നിരക്കിലും നൽകി. തക്കാളി വിലക്കയറ്റത്തിന് കാരണം മൺസൂൺ സീസൺ ആയതുകൊണ്ട് എന്നാണ് സർക്കാർ അറിയിപ്പ്. എന്തായാലും തക്കാളി വില വർധന വിപണനത്തിൽ കച്ചവടക്കാർക്ക് കൂടുതൽ വെല്ലുവിളികളും നഷ്ടവുമാണ് ഉണ്ടായത്.

also read :ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് ഉടൻ എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News