വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികള്‍ തുടരുമ്പോള്‍ ഇരുട്ടില്‍ തപ്പി കേന്ദ്ര സര്‍ക്കാര്‍. ഒരാഴ്ച്ചയ്ക്കിടെ ഉയര്‍ന്ന നൂറിലധികം സന്ദേശങ്ങളില്‍ യാത്രക്കാരും വിമാന കമ്പനികളും വലഞ്ഞു. ഇതിനിടെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി സന്ദേശം എത്തി.
വ്യോമയാന മേഖലയെ ഭീതിയിലാഴ്ത്തി വ്യാജ ബോംബ് ഭീഷണികള്‍ നിലനില്‍ക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇതുവരെയും കേന്ദ്ര സര്‍ക്കാരനായിട്ടില്ല. ഇതോടെ ബോഷ് ഭീഷണി ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട വിമര്‍ശനം ശക്തമായി. പ്രതിരോധത്തില്‍ ആയ കേന്ദ്രസര്‍ക്കാര്‍ ഡിജിസിഎ തലവന്‍ വിക്രം ദേവതത്തിനെ നീക്കം ചെയ്തെങ്കിലും നിര്‍ണായക സമയത്ത് പുതിയ തലവനെ നിയോഗിക്കാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.
ALSO READ:ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധന ഊർജിതം
ഇന്ന് മാത്രം 50ലധികം വിമാന സര്‍വീസുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്‍ഡിഗോ വിസ്താര എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെയായിരുന്നു ഭീഷണി. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പ്രതിസന്ധി നേരിടുകയാണ്. എയര്‍ ഇന്ത്യയുടെ 13 വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ 10 വിമാന സര്‍വീസിന് നേരെയും ഇന്ന് ഭീഷണി ഉണ്ടായി.
ALSO READ:സംസ്ഥാന സ്‌കൂള്‍ കായികമേള നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്ത്: മന്ത്രി വി ശിവന്‍കുട്ടി
അതേസമയം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി ഉയര്‍ന്നു. ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിവിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇ- മെയില്‍ വഴി സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസം ദില്ലിയിലെ പ്രശാന്ത് വിഹാറില്‍ സ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്സ് അക്കൗണ്ടുകളും ഇമെയില്‍ സന്ദേശങ്ങളുടെ ഉറവിടങ്ങളും പരിശോധിച്ചുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here