തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കോടി വീതം മൂല്യമുളള പതിനായിരം ബോണ്ട് അച്ചടിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു: റിപ്പോര്‍ട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 10,000 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു കോടി വീതം മൂല്യമുളള പതിനായിരം ബോണ്ട് അച്ചടിക്കാനായിരുന്നു നിര്‍ദേശം. സുപ്രീംകോടതി ബോണ്ടുകള്‍ റദ്ദാക്കിയതോടെ കേന്ദ്രനീക്കം പാളി. വന്‍ അഴിമതിയാണ് സിപിഐഎമ്മിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധിയോടെ ഇല്ലാതായത്.

ALSO READ: ‘ഇന്ത്യയെ നിലനിര്‍ത്താന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷം വേണം’: എല്‍ഡിഎഫിന് വോട്ടുചോദിച്ച് കമലഹാസനുള്‍പ്പെടെയുള്ള പ്രമുഖര്‍

ഫെബ്രുവരി 15നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ഉത്തരവിന് മൂന്ന് ദിവസം മുമ്പ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 10000 ബോണ്ടുകള്‍ അച്ചടിക്കാന്‍ നാസിക് പ്രസിന് നിര്‍ദേശം നല്‍കി. ഒരു കോടി വീതം മൂല്യമുളള പതിനായിരം ബോണ്ട് അച്ചടിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കോടതി ഉത്തരവോടെ എല്ലാ നീക്കവും പാളി. കോര്‍പ്പറേറ്റുകളില്‍ നിന്നും കോടികള്‍ സമാഹരിക്കാനുളള ശ്രമമാണ് സുപ്രീംകോടതി ഇടപെടലോടെ ഇല്ലാതായത്. വിവരാവകാശ രേഖകള്‍ പ്രകാരം ഫെബ്രുവരി 21ന് 8350 കടപ്പത്രങ്ങള്‍ അച്ചടിച്ച് നാസിക് പ്രസ് എസ്ബിഐക്ക് കൈമാറിയതായും വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അച്ചടിക്കാനുളള നിര്‍ദേശം എന്ന് നല്‍കിയെന്ന് ആര്‍ടിഐ വ്യക്തമാക്കുന്നില്ല. 8350 കോടിക്ക് പുറമെയാണ് 10000 കോടിയുടെ ബോണ്ടുകള്‍ കൂടി അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയതെങ്കില്‍ അഴിമതിയുടെ സംഖ്യ 18000 കോടി കവിയുമായിരുന്നു.

ALSO READ: ദില്ലി മദ്യനയക്കേസ്; എഎപി മന്ത്രി കൈലാഷ് ഗെലോട്ടിന് ഇഡി നോട്ടീസ്

സുപ്രീംകോടതി വിധി വന്നതോടെ ബാക്കി കടപ്പത്രങ്ങള്‍ അച്ചടിച്ചില്ല. 22, 217 ഇലക്ടറല്‍ ബോണ്ടുകള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇറക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. 12000 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ഇറക്കിയപ്പോള്‍ , 8451 കോടി രൂപയും ചെന്നെത്തിയത് ബിജെപിയിലേക്കാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ബോണ്ടുകള്‍ വഴി കോടികള്‍ സമാഹരിക്കാനുളള നീക്കമാണ് സിപിഐഎം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തരവോടെ ഇല്ലാതായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News