സൈബർ സുരക്ഷയിൽ ആശങ്ക; ടെലിഗ്രാം നിരോധിക്കാൻ നീക്കം

telegram

ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം. പണം തട്ടിപ്പും ചൂതാട്ടവും അടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം തുടങ്ങി. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്താരാഷ്ട്ര തലത്തിൽ ടെലഗ്രാമിന്റെ സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാരും ആപ്പിനെതിരെ അന്വേഷണം നടത്താൻ പ്രഖ്യാപനം നടത്തിയത്.

ALSO READ: അടുത്ത ജനുവരിയോടെ 5ജിയിലേക്ക് ; നിരക്ക് വർധിപ്പിക്കില്ല, ബിഎസ്എൻഎലിലേക്ക് ഒഴുകി ഉപഭോക്താക്കൾ

അതേസമയം, ടെലഗ്രാമിലെ നിയമ ലംഘനം ആരോപിച്ച് അറസ്റ്റിലായ സിഇഒ പവേല്‍ ദുരോവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. റഷ്യൻ വംശജനായ പാവലിനെ നാല് ദിവസം മുൻപാണ് ഫ്രാൻസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം അനുവദിച്ചെങ്കിലും രാജ്യം വിട്ടുപോകരുതെന്നാണ് കർശന നിർദേശം നൽകി.

ആപ്പിലെ നിയമവിരുദ്ധ ഉള്ളടക്കം തടയുന്നതിൽ പവേല്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ ടെലഗ്രാമിൽ പ്രചരിക്കുന്നുണ്ടെന്നും അധികാരികൾ ആവശ്യപ്പെട്ട നിർണായക രേഖകൾ കൈമാറിയില്ലെന്ന കുറ്റവും പവേലിനെതിരെ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News