വയനാട് ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവസാനിക്കാത്ത അവഗണന

Wayanad Landslide

കേരളത്തിന്‍റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപ്പൊട്ടലിൽ ഇതുവരെയും കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നൽകേണ്ട SDRF-NDRF ഫണ്ടും സംസ്ഥാനത്തിന് നിഷേധിച്ചിരിക്കുകയാണ് കേന്ദ്രം. അതേസമയം, മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്‌ ശേഷം പ്രകൃതി ദുരന്തങ്ങളുണ്ടായ സംസ്ഥനങ്ങൾക്ക്‌ വൻതുകയാണ് കേന്ദ്രം ധനസഹായം നൽകിയത്.

Also Read: നുണ പ്രചരിപ്പിക്കുന്നതിനിടയിൽ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ എസ്റ്റിമേറ്റ് തുക മറന്ന് പ്രതിപക്ഷം

ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ ദുരന്തമാണ് വയനാട് ചൂരൽമല ദുരന്തം. എന്നാൽ, കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെയായും യാതൊരു സഹായവും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. വയനാട് ദുരന്തത്തിന്‍റെ പ്രത്യേക പാക്കേജിന് പുറമെ, ധനകാര്യകമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കുന്ന എസ്ഡിആര്‍എഫ്, എന്‍ഡിആർ എഫ് ഫണ്ടുകളിലും കടുത്ത അവഗണനയാണ് സംസ്ഥാനം നേരിടുന്നത്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടിൽ 75 ശതമാനം കേ്ന്ദ്രവിഹിതവും, 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. നാഷണൽ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട് മു‍ഴുവനായും കേന്ദ്ര വിഹിതമാണ്. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഈ ഫണ്ടുകൾ നല്‍കണം. ദുരന്തങ്ങളുണ്ടായാൽ അത് വേഗത്തിലാക്കുക എന്നതാണ് പതിവ്. 2021-25 കാലയളവിലേക്കുള്ള കേരളത്തിന്റെ എസ്ഡിആര്‍എഫ് വിഹിതം 1852 കോടി രൂപയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് ഇതിന്‍റെ ഇരട്ടി തുകയാണ് കേന്ദ്രം അനുവദിക്കുന്നത്..ഈ സാമ്പത്തിക വര്‍ഷം 291 കോടിരൂപയാണ് കേന്ദ്രവിഹിതമായി കേരളത്തിന് ലഭിക്കേണ്ടത്.

Also Read: മാധ്യമങ്ങൾ ഉത്തരവാദിത്വം മറന്നു, ജനാധിപത്യബോധമുള്ള പൊതുസമൂഹം കള്ളക്കഥകളെ പ്രതിരോധിക്കണം; സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

എന്‍ഡിആര്‍എഫ് വിഹിതത്തിലും സ്ഥിതി ഇതു തന്നെ. വയനാട് ദുരന്തമുണ്ടായപ്പോൾ തുക അനുവദിക്കാത്ത കേന്ദ്രം കര്‍ണാടകത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോൾ 3454. 22 കോടി രൂപ അനുവദിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുക ഇങ്ങനെയാണ്-

ആന്ധ്രപ്രദേശ് 6591 കോടി
ഗുജറാത്ത് 7802 കോടി
മഹാരാഷ്ട്ര 10,728 കോടി
ഉത്തർപ്രദേശ് 11,396 കോടി

ആദ്യ ഗഡു-മറ്റ് സംസ്ഥാനങ്ങൾ
തമിഴ്നാടിന് 276
സിക്കിമിന് 221
ഹരിയാനയ്ക്ക് 66 കോടി

അന്ധ്ര-തെലങ്കാന വെള്ളപ്പൊക്കത്തിൽ
3448 കോടി രൂപ

വയനാട് പുനരധിവാസത്തിനായി 2000 കോടി രൂപയാണ് സംസ്ഥാനം അടിയന്തിരമായി ആവശ്യപ്പെടുന്നത്. എന്നാൽ, ദുരന്തമുണ്ടായ ചുരൽമല-മുണ്ടക്കൈ പ്രദേശങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയെങ്കിലും ഒരുതരത്തിലുള്ള അനുകൂല സമീപനവും കേന്ദ്രം ഇതുവരേക്കും സ്വീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News