വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാവാത്തതുള്‍പ്പെടേയുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ നടക്കുന്ന മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ഡിസംബര്‍ 5-ാം തീയ്യതി രാവിലെ 10.30 മുതല്‍ 1 മണിവരെയാണ് സമര പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിലും, ജില്ലകളില്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്‌ഭവനില്‍ നടക്കുന്ന പ്രക്ഷോഭം സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്യും.
ALSO READ; നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി
കൊല്ലത്ത് ടി.പി രാമകൃഷ്‌ണന്‍, പത്തനംതിട്ട മാത്യു ടി തോമസ്, ആലപ്പുഴ പി.കെ ശ്രീമതി ടീച്ചര്‍, കോട്ടയം ഡോ. എന്‍ ജയരാജ്, ഇടുക്കി അഡ്വ. കെ പ്രകാശ് ബാബു, എറണാകുളം പി.സി ചാക്കോ, തൃശ്ശൂര്‍ കെ.പി രാജേന്ദ്രന്‍, പാലക്കാട് എ വിജയരാഘവന്‍, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്‌കുമാര്‍, വയനാട് അഹമ്മദ് ദേവര്‍കോവില്‍, കണ്ണൂര്‍ ഇ.പി ജയരാജന്‍, കാസര്‍ഗോഡ് ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സമരം ഉദ്‌ഘാടനം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here