ഒപ്പിന് കുപ്പി പോലെ ചേലക്കരയില്‍ ബൈക്കിന് പെട്രോള്‍ ഫ്രീ.. പക്ഷേ, രമ്യയുടെ തെരഞ്ഞെടുപ്പ് പര്യടത്തിനങ്ങ് എത്തിയേക്കണം മറക്കാതെ…അത്രേ ഉള്ളൂ.!

വോട്ടാവേശം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുമ്പോൾ എൽഡിഎഫിനെ കുറുക്കു വഴികളിലൂടെ വീഴ്ത്താൻ നോക്കുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ബൈക്കുമായി എത്തുന്നവര്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് യുഡിഎഫിന്റെ സൈബര്‍ കേന്ദ്രങ്ങള്‍. ചേലക്കരയിലെ വരവൂര്‍ മണ്ഡലം പര്യടനത്തില്‍ ബൈക്കുമായി എത്തുന്നവര്‍ക്കാണ് ‘എൻ്റെ ബൂത്തില്‍ രമ്യ’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഓഫര്‍ ഉള്ളത്.

ALSO READ: ഷൊർണൂർ ട്രെയിൻ അപകടം; നഷ്ടപരിഹാരം ഉറപ്പാക്കാൻ സെൻട്രൽ ലേബർ കമ്മീഷണർക്ക് കത്ത് നൽകാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

100 ബൈക്കുമായി പ്രവര്‍ത്തകര്‍ ലീവ് എടുത്താണെങ്കിലും വാഹനവുമായി പര്യടനത്തിനെത്തണമെന്നും വാഹനത്തിന് ആവശ്യമായ പെട്രോളും മറ്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും എന്നുമാണ് ഗ്രൂപ്പില്‍ ഉള്ളത്. തുടര്‍ന്ന് പരിപാടിയുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News