സുപ്രീംകോടതി വിധി മറികടക്കാൻ ദില്ലിയിൽ കേന്ദ്രത്തിൻ്റെ ഓർഡിനൻസ്

അധികാരത്തെച്ചൊല്ലി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന ദില്ലിയിൽ സുപ്രീംകോടതിവിധി മറികടക്കാൻ കേന്ദ്രം.
ദില്ലി സർക്കാരിന് അനുകൂലമായ സുപ്രീംകോടതിവിധി മറികടക്കാനാണ് പുതിയ ഭരണസംവിധാനം വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിലൂടെ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം. ഓർഡിനൻസ്‌ രാഷ്‌ട്രപതി അംഗീകരിച്ച്‌ വെള്ളിയാഴ്‌ച് രാത്രി വൈകി അസാധാരണ ഗസറ്റ്‌ വിജ്ഞാപനവും പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഗ്രൂപ്പ് എ ഓഫീസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങളടങ്ങിയ ‘നാഷണൽ ക്യാപിറ്റൽ സിവിൽ സർവ്വീസസ്‌ അതോറിറ്റി’ രൂപീകരിക്കുമെന്ന്‌ വെള്ളിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

സംസ്ഥാനത്തെ ഗ്രൂപ്പ്-എ ഓഫീസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കുന്നതിന് അധികാരമുള്ള മൂന്നംഗങ്ങളടങ്ങിയ ‘നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റി’ രൂപവത്‌കരിക്കാൻ വെള്ളിയാഴ്ച രാത്രിവൈകി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കി. ആറാഴ്ചത്തെ വേനലവധിക്ക് സുപ്രീംകോടതി അടച്ചതിനുപിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. അതോറിറ്റി ശുപാർശകളിൽ അന്തിമതീരുമാനമെടുക്കേണ്ടത്‌ ലെഫ്‌റ്റനന്റ്‌ ഗവർണറാണെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, ദില്ലി സർക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണെന്നും ഓർഡിനൻസിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഈ ഓർഡിനൻസ് ദില്ലിയിലെ രണ്ട് കോടി ജനങ്ങളുടെ മുഖത്തുള്ള ബിജെപിയുടെ അടിയാണ്. ജനാധിപത്യത്തെ പരസ്യമായി ചവിട്ടിമെതിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ലെഫ്റ്റനൻ്റ് ഗവർണറിലൂടെ കേന്ദ്രസർക്കാർ അധികാരങ്ങൾ കൈയടക്കുന്നെന്ന് ആരോപിച്ച് ദില്ലി സർക്കാർ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മെയ് 11ന് കോടതി ദില്ലി സർക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. പൊലീസ്, പൊതുക്രമം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള സേവനങ്ങളുടെ നിയന്ത്രണം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നു വിധിയിൽ വ്യക്തമാക്കി. ലെഫ്‌റ്റനൻ്റ് ഗവർണർ സർക്കാരിന്റെ ഉപദേശ, നിർദേശങ്ങൾ പ്രകാരം പ്രവർത്തിക്കണമെന്നും വിധിയിൽ ഭരണഘടനാബെഞ്ച്‌ നിർദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News