റെയിൽവേ ഭക്ഷണത്തിൽ ജീവനുള്ള പഴുതാര; വീഡിയോ പങ്കുവെച്ച് യാത്രക്കാരൻ

ഇന്ത്യൻ റെയിൽവേ ട്രെയിനിൽ നൽകിയ ഭക്ഷണത്തിൽ ജീവനുള്ള പഴുതാരയെ കണ്ടെത്തിയതായി പരാതി. റെയിൽവേ നൽകുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരപ്രശ്നം ഉയർത്തിക്കാണിച്ചുകൊണ്ട് യാത്രക്കാരൻ തന്നെയാണ് തന്റെ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.

Also read:വൃത്തിയാണ് സാറേ.. ഞങ്ങടെ മെയിൻ! എസി കോച്ചിലെ പുതപ്പുകൾ ‘മാസത്തിൽ ഒരിക്കലേ കഴുകൂ…’ എന്ന് റെയിൽവേ

ഐ.ആർ.സി.ടി.സി വി.ഐ.പി എക്‌സിക്യൂട്ടീവ് ലോഞ്ചിൽ ഭക്ഷണം കഴിച്ച ദില്ലി സ്വദേശി അരയൻഷ് സിങിനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിച്ചുകൊണ്ടിരുന്ന റൈതയിൽ ജീവനുള്ള പഴുതാരയെ കണ്ടെത്തുകയായിരുന്നു.

Also read:ഹീറോ മിക്കവാറും സീറോയാകും! ബലിദാന കേസുകളിൽ റാം റഹീമിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി പഞ്ചാബ്

അടുത്ത കാലത്ത് ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് റെയിൽവേ അവകാശപ്പെടുന്ന ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയും ദൃശ്യങ്ങൾ പങ്കിടുകയും ചെയ്തു. ‘അതെ, തീർച്ചയായും, ഇന്ത്യൻ റെയിൽവേ ഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്, ഇപ്പോൾ അവർ കൂടുതൽ പ്രോട്ടീനുള്ള റൈത വിളമ്പുന്നു,’ അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News