സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മുല്ലക്കൊടി സഹകരണബാങ്ക് ഊർവ്വരം പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:പ്രതിരോധിക്കാൻ മുന്നോട്ടു വരുന്ന ജനങ്ങളുള്ളതിനാലാണ് അവർക്കിപ്പോഴും ഗാന്ധി പ്രതിമയിൽ ഹാരമിടേണ്ടിവരുന്നത്; മന്ത്രി പി രാജീവ്

നിക്ഷേപകർക്ക് ഒരു ചില്ലിക്കാശും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സഹകരണ മേഖലയ്ക്ക് ചെയ്യാനാകുന്ന ഒരുപാട് കാര്യങ്ങളുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ:കരുവന്നൂര്‍; പണം തിരിച്ചു ലഭിക്കുന്നില്ലെന്നത് തെറ്റായ പ്രചാരണം; പണം തിരികെ ലഭിച്ചവരുടെ പ്രതികരണം കൈരളി ന്യൂസിന്

കാർഷികമേഖലയിൽ 60,000 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് മുല്ലക്കൊടി സഹകരണ റൂറൽ ബാങ്ക്‌ ‘ഉർവരം 2023’ എന്ന പേരിൽ നടപ്പാക്കുന്നത്‌. നെൽക്കൃഷിയിൽ മാത്രം വർഷം 24,000 തൊഴിൽദിനമുണ്ടാകും. കൂടാതെ, പച്ചക്കറിക്കൃഷിയും ചെറുധാന്യക്കൃഷിയുമുണ്ട്‌. തരിശിട്ട 300 ഏക്കർ നെൽപ്പാടത്താണ്‌ സംസ്ഥാന സർക്കാരിന്റെ സാങ്കേതികവിദ്യാധിഷ്‌ഠിത സമഗ്ര കാർഷിക വികസന പദ്ധതി നടപ്പാക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News