വയനാടിന് കേന്ദ്ര സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം ഉടൻ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചതായി പ്രഫ. കെ.വി. തോമസ്. വയനാടിനായി കേന്ദ്ര സഹായം അഭ്യർത്ഥിച്ച് കേന്ദ്ര ധനമന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുമായി ജിഎസ്ടി കാര്യം ചർച്ച ചെയ്തെന്നും പോസിറ്റീവായ കൂടിക്കാഴ്ച ആയിരുന്നു നടന്നതെന്നും കെ.വി. തോമസ് പറഞ്ഞു. ജിഎസ് ടിയുമായുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി കേന്ദ്ര ധനമന്ത്രി ചർച്ച നടത്തുമെന്നും കേന്ദ്ര മാനദണ്ഡം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാനത്തിൻ്റെ സാഹചര്യം മനസിലാക്കിയായിരിക്കണം നഷ്ടപരിഹാരമെന്നും കെ.വി. തോമസ് അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here