വയനാടിന് കേന്ദ്ര സഹായം; അമിത്ഷായ്ക്ക് നിവേദനം നല്‍കി കേരള എംപിമാര്‍

വയനാടിന് കേന്ദ്രസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കി കേരള എംപിമാര്‍. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. 2,221 കോടി രൂപയുടെ പാക്കേജ് വേണമെന്നാണ് പ്രധാനമായും ഉന്നയിച്ച ആവശ്യം. ഇക്കാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ പരിഗണനയിലെന്ന് അമിത് ഷാ പറഞ്ഞു. കൂടാതെ നാളത്തന്നെ തീരുമാനം അറിയിക്കാമെന്നും അമിത് ഷാ വ്യക്തമാക്കി. നിവേദനത്തില്‍ യുഡിഎഫ് എംപിമാരായ കെ സുധാകരന്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍
എന്നിവര്‍ ഒപ്പുവച്ചിട്ടില്ല. അതേസമയം ധനസഹായം നല്‍കാനാവില്ലെന്ന് രാജ്യസഭയില്‍ ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഗുരുതര വിഭാഗത്തില്‍പ്പെടുത്തി 150 കോടി ദുരന്തനിവാരണ ഫണ്ടിലേക്ക് അനുവദിച്ചുവെന്ന് കേന്ദ്രം നിലപാട്. എസ്ഡിആര്‍എഫ് ഫണ്ടില്‍ തുക ബാക്കിയുളളതിനാല്‍ ഈ പണം ലഭിക്കില്ലെന്നും കേന്ദ്രം പറയുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് നിലപാട് ആവര്‍ത്തിച്ചത്.

ALSO READ: വിലങ്ങാട് ദുരന്തം; ദുരന്തബാധിതകുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജന്‍

കേരളത്തിന് അടിയന്തര കേന്ദ്ര സഹായം ഉറപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിരുന്നില്ല. ദേശീയ ദുരന്ത നിവാരണ നയം ചൂണ്ടിക്കാട്ടിയാണ് സഹായം നിരസിച്ചിരുന്നത്. ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ മുമ്പ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി കേരളത്തിന് നിരാശയുണ്ടാക്കുന്നതായിരുന്നു. കേരളത്തിന്റെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ തുക നീക്കിയിരിപ്പുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്‍പുള്ള വാദം. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളമെന്നുള്ള ആവശ്യവും കേന്ദ്രം തളളിയിരുന്നു. വയനാട് ദുരന്തം കടുത്ത തീവ്ര സ്വഭാവ വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതോടെ എംപി ഫണ്ടും ഉപയോഗിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News