സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ റീജിയനുകളിലായി 5000 ഒഴിവുകൾ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി റീജിയനുകളിലായി യഥാക്രമം 71 , 65 ഒഴിവുകളാണ് നിലവിലുള്ളത്. 20 മുതൽ 28 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. ഏപ്രിൽ 3 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. ഒരു വർഷം പരിശീലനമുണ്ടാകും. അപേക്ഷകർക്ക് സ്വന്തം ജില്ലാ കോടതി വേറെ രണ്ട ജില്ലകൾ കോടി തെരഞ്ഞെടുക്കാം.
പൂർണ്ണവിവരങ്ങൾ ചുവടെ;
മെട്രോ മേഖലകളിൽ മാസം 15,000 രൂപയും, അർബൻ മേഖലകളിൽ 12,000 രൂപയും, റൂറൽ / സെമി അർബൻ മേഖലകളിൽ 10,000 രൂപയും സ്റ്റൈപ്പൻഡ് ആയി ലഭിക്കും
20 – 28 ആണ് പ്രായപരിധി. പിന്നാക്കവിഭാഗക്കാർക്ക് മൂന്ന് വർഷം ഇളവ്, ഭിന്നശേഷിക്കാർക്ക് 10 വർഷം ഇളവ്, വിധവകളും വിവാഹമോചനം നേടിയവരുമായ സ്ത്രീകൾക്ക് 7 വർഷം ഇളവ്, പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്.
ആദ്യം ഓൺലൈൻ പരീക്ഷയും തുടർന്ന് ഇന്റർവ്യൂ എന്നതാണ് രീതി. പ്രാദേശികഭാഷാ വിജ്ഞാനം നിർബന്ധമായതിനാൽ അപേക്ഷകർ 8,10,12 ക്‌ളാസ്സുകളിൽ പ്രാദേശികഭാഷ പഠിച്ചിരുന്നു എന്ന് വെളിവാക്കുന്ന രേഖകൾ ലഭ്യമാക്കണം.
അപേക്ഷാഫീസുകൾ ഇങ്ങനെ;
പട്ടികവിഭാഗക്കാർ, വനിതകൾ – 600 രൂപ
ഭിന്നശേഷിക്കാർ – 400 രൂപ
മറ്റുള്ളവർ 800 രൂപ
അപേക്ഷകൾ അയക്കേണ്ടത് ഇങ്ങനെ; അപ്രന്റിസ്ഷിപ് പോർട്ടലായ www.apprenticeshipindia.gov.in വഴി ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: www.centralbankofindia.co.in…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here