രാജ്യത്തുണ്ടായ സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണ്; മന്ത്രി കെ രാധാകൃഷ്ണന്‍

ദേശീയ സ്വത്രന്ത്ര്യ പോരാട്ടങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി രാജ്യത്തുണ്ടായ സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര ബിജെപി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഹൈദരാബാദില്‍ ദേശീയ ദളിത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ അദ്ദേഹം.

രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തച്ചു തകര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ വിഭജനവും വിദ്വേഷവുമുണര്‍ത്തി വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തിക്കുന്നു. – മണിപ്പൂര്‍ ഇതിന് ഉദാഹരണമാണ്. ഭരണഘടന, ഫെഡറലിസം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയെല്ലാം തകര്‍ക്കുന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്.

Also Read: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്‍ പിടിയില്‍

അതേസമയം നവോത്ഥാന മൂല്യങ്ങളെ ഏറ്റെടുത്തും കാത്തുസൂക്ഷിച്ചും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ സര്‍ക്കാരുകളും മുന്നോട്ടു പോയതാണ് കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് ശക്തി പകര്‍ന്നത് – കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വഴി നടക്കാനോ ക്ഷേത്രങ്ങളില്‍ പോകാനോ അവസരം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് വൈക്കം സത്യഗ്രഹത്തെപ്പോലുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഗുരുവായൂരില്‍ ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിന്റെ ഭാഗമായി പി. കൃഷ്ണപിള്ള മുഴക്കിയ മണിയുടെ മാറ്റൊലിയുടെ ഭാഗമായാണ് ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പൂജാരിയും ദേവസ്വം വകുപ്പ് മന്ത്രിയുമൊക്കെയാവാനുള്ള അഭിമാനകരമായ അവസരമൊരുക്കിയതെന്നു് അദ്ദേഹം പറഞ്ഞു.ദേശീയ തലത്തില്‍ ജാതിവിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കു മെതിരെ രാജ്യത്ത് യോജിച്ച പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മഹാത്മാവിൻ്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ജയ് ഭീം ആഘോഷിക്കുമോ? വിമർശനവുമായി പ്രകാശ് രാജ്

സുഭാഷിണി അലി, എം.ലക്ഷ്മയ്യ, കെ.മാധവറാവു ഐ.എ.എസ്., ഡോ.രാജശേഖര്‍ വന്ത്രു ഐ.എ.എസ്, ആര്‍.ലിംബാദ്രി ,ബി.വെങ്കിട്ട്, ധീരേന്ദ്രജാ, ഗുല്‍സാര്‍ സിംഗ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News