കേന്ദ്ര ബജറ്റ്; യുവജനങ്ങളോട് വെല്ലുവിളി,കേരളത്തോട് അവഗണന: ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

കേന്ദ്രബജറ്റ് പൂര്‍ണമായും യുവജന വിരുദ്ധവും കേരളത്തോടുള്ള കടുത്ത അവഗണന പുലര്‍ത്തുന്നതുമാണ്. എന്‍ഡിഎ സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിന്റെ പ്രതിഫലമായി ആന്ധ്ര-ബീഹാര്‍ സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ബിജെപി ഇതര സര്‍ക്കാര്‍ നിലനില്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കടുത്ത വിവേചനവുമാണ് കാട്ടിയത്. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണ്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ അതിരൂക്ഷം എന്ന് എക്കണോമിക് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നെങ്കിലും ഇന്റേണ്‍ഷിപ്പും, സ്റ്റൈപ്പന്റും നല്‍കി സ്ഥിരം തൊഴില്‍ കൊടുക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ‘കേരളത്തോട് രാഷ്ട്രീയ വിരോധം കാരണം എയിംസ് പോലും നിഷേധിച്ചു. റെയില്‍വേ വികസനം തീരെ ഇല്ല. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കാശ് ഇല്ല. വിഴിഞ്ഞം തുറമുഖത്തിന് നയാപൈസ അനുവദിച്ചില്ല’. ഇത്തരം വിഷയങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ യുവജന പ്രക്ഷോഭം ഉയര്‍ത്തും.

ALSO READ :രണ്ടാമത്തെ ബൂം യന്ത്രവും ഷിരൂരില്‍; ക്യാബിന്‍ പുറത്തെത്തിക്കാനുള്ള പ്ലാറ്റ് ഫോം നിര്‍മാണം പുരോഗമിക്കുന്നു

ജൂലൈ 30 31 തീയതികളില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ യുവജന പ്രകടനവും ‘യൂണിയന്‍ ബജറ്റ് – ജനകീയ വിചാരണ’ പരിപാടിയും സംഘടിപ്പിക്കും.ജൂലൈ 27 28 തീയതികളില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടക്കും.ആഗസ്റ്റ് ഒന്നാം തീയതി രാജ്ഭവന് മുന്നില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

ALSO READ:ഗംഗാവാലി നദിയിലിറങ്ങി പരിശോധന നടത്തി നാവികസേന; അടിയൊഴുക്ക് കുറഞ്ഞാല്‍ ട്രയല്‍

യുവജനവിരുദ്ധവും കേരളവിരുദ്ധവുമായ യൂണിയന്‍ ബജറ്റിനെതിരെ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.ആര്‍.അരുണ്‍ ബാബു,കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജു ഖാന്‍,സംസ്ഥാന സെക്രട്ടറിയേറ്റം വി.അനൂപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News