ബജറ്റിൽ എയിംസിനെ ഇത്തവണയും തഴഞ്ഞ് കേന്ദ്രം; കേരളത്തിന്റെ വികസന സ്വപ്നത്തിന് പച്ചക്കൊടിയില്ല

കേന്ദ്ര ബജറ്റിൽ എയിംസ് അനുവദിക്കാത്തതിൻ്റെ നിരാശായിലാണ് കേരളം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയായ ശേഷം കൂടിയാണ് എയിംസിനെ തഴഞ്ഞത്. മലബാറിന്റെ വികസന സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട എംയ്സിനെ കേന്ദ്രം തഴഞ്ഞതിൻ്റെ നിരാശയാണ് ഇവിടെയുള്ളവർ.

Also Read; കോളുമില്ല, കാണാനുമില്ല; മരണ വാർത്തക്ക് പിന്നാലെ പൂനത്തിന്റെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന് റിപ്പോർട്ട്

ഏറെ പ്രതീക്ഷയോടെ സംസ്ഥാനം കാത്ത് നിന്നതാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനായി. രണ്ടാം തവണയും കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിക്കുകയായിരുന്നു കേരളം. കോഴിക്കോട് കിനാലൂരിലെ സ്വകാര്യ ഭൂമിയിൽ സാമൂഹികാഘാതപഠനം ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷം കൂടിയാണ് കേന്ദ്രം വീണ്ടും എയിംസിനെ തഴഞ്ഞത്. കഴിഞ്ഞ ബജറ്റിലും കേന്ദ്രനിലപാട് ഇത് തന്നെയായിരുന്നു.

Also Read; ചംപയ് സോറന്റെ സത്യപ്രതിജ്ഞക്ക് ശേഷവും പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം; 39 എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ

കിനാലൂരിൽ എയിംസിനായി 200 ഏക്കർ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യവകുപ്പിന് നൽകിയ കത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ എയിംസിനെ കുറിച്ച് ഒരു പരാമർശവും ഇല്ല എന്നതിൽ നിരാശയിലാണ് ആരോഗ്യരംഗം. മലബാറിലെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് കൂടിയാണ് സംസ്ഥാനം എയ്സിനായി കാത്തി നിന്നത്. എല്ലാതരത്തിലും ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്നത് വ്യക്തമാണ്.അതിനൊപ്പമാണ് കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ എംയ്സിന് പച്ചക്കൊടി ഇല്ല എന്നതും.

എല്ലാതരത്തിലും ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്നത് വ്യക്തമാണ്. അതിനൊപ്പമാണ് കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ എംയ്സിന് പച്ചക്കൊടി ഇല്ല എന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News