‘കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങി; കേരളത്തെ പാടെ അവഗണിച്ചു’; ഡിവൈഎഫ്ഐ

കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങിയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേരളത്തെ പാടെ അവഗണിക്കുന്നതും രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് യാതൊരു പരിഹാരവും നിർദ്ദേശിക്കാത്തതുമായ കേന്ദ്ര ബജറ്റ് കേരള വിരുദ്ധവും യുവജന വിരുദ്ധവുമാണ്. കേരളം എന്ന പദം പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല.

അതേസമയം ബിജെപിയുടെയും ബിജെപി സർക്കാരിനെ താങ്ങി നിർത്തുന്ന ആന്ധ്രപ്രദേശിലെയും ബീഹാറിലെയും പ്രാദേശിക പാർട്ടികളുടെയും ആവശ്യങ്ങൾ അപ്പാടെ അംഗീകരിച്ചു അവർക്ക് വാരിക്കോരി ഫണ്ടും പദ്ധതികളും അനുവദിക്കുകയും കേരളം പോലെ ബിജെപി ഇതര സർക്കാറുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇത് രാജ്യത്തിൻ്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവും ഭരണഘടന വിരുദ്ധവുമാണ്.

Also read:ഏകദിന അരങ്ങേറ്റത്തില്‍ ചരിത്ര റെക്കോഡുമായി സ്‌കോട്ട്‌ലന്‍ഡ് താരം; റബാദയുടെ റെക്കോഡ് ഇനി പഴങ്കഥ

കേരളം വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് അനുവദിച്ചില്ല. റെയിൽവേ വികസനത്തോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. പുതിയ പദ്ധതികളോ വണ്ടികളോ അനുവദിക്കാതിരിക്കുകയും കേരളത്തിലെ സ്വപ്ന പദ്ധതിയായ കെ.റെയിലിനെ വീണ്ടും അവഗണിക്കുകയും ചെയ്തിരിക്കുന്നു.

കാർഷിക മേഖലയിൽ കേരളം ആവശ്യപ്പെട്ടിട്ടുള്ള വിവിധങ്ങളായ പദ്ധതികൾ അവഗണിക്കപ്പെട്ടു.
പ്രളയ സഹായം ആവശ്യമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും നിരന്തരം പ്രളയം ബുദ്ധിമുട്ടിക്കുന്ന കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിൻ്റെ തുടർ വികസനത്തിന് യാതൊരു ഫണ്ടും കേന്ദ്ര ബജറ്റിലില്ല.

Also read:ശ്രീ ചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആദ്യ ഹ്യദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

നാണ്യവിളകൾക്ക് മാന്യമായ വില ലഭിക്കുന്ന യാതൊരു സമീപനവും ബജറ്റിലില്ല. ദാരിദ്ര നിർമ്മാർജന പദ്ധതികളുടെ ഫണ്ടും തൊഴിലുറപ്പ്, അംഗൻവാടി ഫണ്ടുകളും വെട്ടി കുറയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്.രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുവാൻ യാതൊരു നിർദ്ദേശവും ബജറ്റിൽ ഇല്ല. തൊഴിൽ ചോദിച്ച യുവാക്കളെ പരിഹസിക്കുന്ന നിലപാടാണ് ഇൻ്റേൺഷിപ്പ് പ്രഖ്യാപിച്ച് കൊണ്ട് നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിച്ചും തൊഴിൽ കരാർവത്ക്കരിച്ചും മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ രാജ്യത്തെ യുവജനങ്ങളെ വീണ്ടും വീണ്ടും വഞ്ചിക്കുകയാണ്.

തൊഴിലില്ലായ്മ വളർത്തുന്നതും കേരളത്തെ പൂർണമായി അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News