മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചയാണ് യോഗത്തില്‍ പ്രധാന അജണ്ട ആയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം സംബന്ധിച്ചും വിശദമായ ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്.

സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഐക്യം രൂപീകരിക്കാമെന്നും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ഐക്യ സാധ്യത ഇല്ലെന്നാണ് പൊതു അഭിപ്രായം.

ഇതിന് പുറമെ മറ്റു രാഷ്ട്രീയ സാഹചര്യങ്ങള്‍, ഗുസ്തി താരങ്ങളുടെ സമരം ഉള്‍പ്പെടെ അജണ്ടയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ചര്‍ച്ചയുടെ മറുപടി തയ്യാറാക്കാന്‍ പോളിറ്റ് ബ്യൂറോ യോഗവും ചേര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News